ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന . ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നതായാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
മേഖലയിൽ രാവിലെ ആറ് മണിയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി സേനയ്‌ക്ക് വിവരം ലഭിച്ചുരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം സേന വളയുകയും പരിശോധന നടത്തുകയും ചെയ്തു.
പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ഭീകരർക്കെതിരെ തിരിച്ചടിക്കുകയായിരുന്നു.
















Comments