യൂട്യൂബ് നോക്കി മോഷണം പഠിച്ചു, പക്ഷേ രക്ഷപ്പെടാൻ പഠിച്ചില്ല; നഗരത്തിലെ ന്യൂജൻ കള്ളന്മാർ വലയിൽ

Published by
Janam Web Desk

ഇടുക്കി: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിലായി. മൂന്നാർ ഇക്കാനഗർ സ്വദേശി ആർ വനു(18) ലക്ഷ്മി പാർവ്വതി ഡിവിഷനിൽ രാമമൂർത്തി(19) എന്നിവരാണ് പോലീസിന്റെ വലയിലായത്.

യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് യുവാക്കൾ വെളിപ്പെടുത്തി. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്ത് നിന്നും കഴിഞ്ഞ 18 നാണ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരായ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Share
Leave a Comment