ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിലെ നേട്ടം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് വെള്ളി മെഡൽ ജേതാവ് ബിന്ധ്യാറാണി ദേവി. 55 കിലോഗ്രാം വിഭാഗം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്കായി മേഡൽ നേടിയ ബിന്ധ്യാറാണി ദേവി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കാഴ്ചവെച്ച പ്രകടനത്തെക്കുറിച്ചോർത്ത് വളരെയധികം സന്തോഷമുണ്ട്. ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. ഇതിൽ വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇവിടെ കാഴ്ചവെച്ചത്. സ്വർണമെഡൽ എന്റെ കയ്യിൽ നിന്നും വഴുതിപ്പോയതാണ്. അതിനാൽ പോഡിയത്തിൽ നിൽക്കുമ്പോൾ നടുക്ക് സ്ഥാനം ലഭിച്ചില്ല. അടുത്ത തവണ ഇതിലും നന്നായി മത്സരിക്കുമെന്നും ബിന്ധ്യാറാണി പറഞ്ഞു.
2024ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ പരമാവധി പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്ന് ബിന്ധ്യാറാണി കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് പിന്നെ, 2024 പാരീസ് ഒളിമ്പിക്സ് എന്നിവയാണ് അടുത്ത ലക്ഷ്യങ്ങൾ. അവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിന്ദ്യാറാണി ദേവി പറഞ്ഞു.
Watch as Bindyarani Devi breaks the CWG record in clean & jerk with a lift of 116kg to win India’s 4th medal at #CWG2022 #Birmingham2022#Bindiyarani #BindiyaRaniDevi #weightlifting
source : @the_bridge_in pic.twitter.com/nSWpfBN5ul— Siddharth Latkar (@siddharthSakal) July 31, 2022
ഗെയിംസിൽ 55 കിലോ വിഭാഗത്തിൽ മത്സരിച്ച ബിന്ധ്യാറാണി 202 കിലോ ഭാരം എടുത്തുയർത്തിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. 203 കിലോ ഭാരം ഉയർത്തിയ നൈജീരിയൻ താരത്തിനാണ് സ്വർണമെഡൽ. ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയും സ്നാച്ചിൽ 86 കിലോയും ബിന്ധ്യാറാണി ഉയർത്തി. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.
















Comments