സ്വർണം കയ്യിൽ നിന്നും വഴുതിപ്പോയതാണെന്ന് ബിന്ധ്യാറാണി ദേവി; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ് എന്നും വെള്ളി മെഡൽ ജേതാവ് - Gold slipped out of my hand, Bindyarani Devi after silver medal win
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണം കയ്യിൽ നിന്നും വഴുതിപ്പോയതാണെന്ന് ബിന്ധ്യാറാണി ദേവി; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ് എന്നും വെള്ളി മെഡൽ ജേതാവ് – Gold slipped out of my hand, Bindyarani Devi after silver medal win

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 08:17 am IST
FacebookTwitterWhatsAppTelegram

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിലെ നേട്ടം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് വെള്ളി മെഡൽ ജേതാവ് ബിന്ധ്യാറാണി ദേവി. 55 കിലോഗ്രാം വിഭാഗം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്കായി മേഡൽ നേടിയ ബിന്ധ്യാറാണി ദേവി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കാഴ്ചവെച്ച പ്രകടനത്തെക്കുറിച്ചോർത്ത് വളരെയധികം സന്തോഷമുണ്ട്. ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. ഇതിൽ വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇവിടെ കാഴ്ചവെച്ചത്. സ്വർണമെഡൽ എന്റെ കയ്യിൽ നിന്നും വഴുതിപ്പോയതാണ്. അതിനാൽ പോഡിയത്തിൽ നിൽക്കുമ്പോൾ നടുക്ക് സ്ഥാനം ലഭിച്ചില്ല. അടുത്ത തവണ ഇതിലും നന്നായി മത്സരിക്കുമെന്നും ബിന്ധ്യാറാണി പറഞ്ഞു.

2024ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ പരമാവധി പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്ന് ബിന്ധ്യാറാണി കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് പിന്നെ, 2024 പാരീസ് ഒളിമ്പിക്സ് എന്നിവയാണ് അടുത്ത ലക്ഷ്യങ്ങൾ. അവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിന്ദ്യാറാണി ദേവി പറഞ്ഞു.

Watch as Bindyarani Devi breaks the CWG record in clean & jerk with a lift of 116kg to win India’s 4th medal at #CWG2022 #Birmingham2022#Bindiyarani #BindiyaRaniDevi #weightlifting
source : @the_bridge_in pic.twitter.com/nSWpfBN5ul

— Siddharth Latkar (@siddharthSakal) July 31, 2022

ഗെയിംസിൽ 55 കിലോ വിഭാഗത്തിൽ മത്സരിച്ച ബിന്ധ്യാറാണി 202 കിലോ ഭാരം എടുത്തുയർത്തിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. 203 കിലോ ഭാരം ഉയർത്തിയ നൈജീരിയൻ താരത്തിനാണ് സ്വർണമെഡൽ. ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയും സ്നാച്ചിൽ 86 കിലോയും ബിന്ധ്യാറാണി ഉയർത്തി. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

Tags: commonwealth gamescommonwealth games 2022WeightliftingBindyarani Devisilver medal
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies