ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ സൈനിക നായക്ക് ജീവൻ നഷ്ടമായി. ആർമി ഡോഗ് 26ാം യൂണിറ്റിലെ അംഗം ആക്സലിനാണ് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിനിടെ ആക്സലിന് വെടിയേൽക്കുകയായിരുന്നു.
ജമ്മു കശ്മീർ താഴ്വരയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. രാഷ്ട്രീയ റൈഫിൾസ് 26 ഉം രാഷ്ട്രീയ റൈഫിൾസ് 10 ഉം സംയുക്തമായായിരുന്നു ഭീകരരെ നേരിട്ടിരുന്നത്. ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ ആർആർ 26 യൂണിറ്റിനൊപ്പമാണ് ആക്സൽ പ്രദേശത്ത്. ഇവർക്കൊപ്പം യൂണിറ്റിലെ മറ്റൊരംഗം ബാലാജിയും ഉണ്ടായിരുന്നു.
ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് ആദ്യം ബാലാജിയാണ് പോയത്. ഇതിന് പിന്നാലെ ആക്സലും കെട്ടിടത്തിനകത്തേക്ക് ചെന്നു. ആദ്യ മുറിയിൽ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടന്നതും ഭീകരർ ആക്സലിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് 15 സെക്കന്റുകൾക്കുള്ളിൽ ആക്സലിന് ജീവൻ നഷ്ടമായി.
ആക്സലിന്റെ മൃതദേഹം 54 ആർമി ഫോഴ്സ് വെന്റിനറി ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. പത്തോളം മുറിവുകളാണ് ആക്സലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിന് പുറമേ തുടയെല്ലിന് പൊട്ടലുമുണ്ട്.
Comments