ബോംഗൈഗാവ്: ബോംഗൈഗാവ് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്ന് എട്ട് പേർക്ക് പരിക്ക്.നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവർക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ ധേമാജി ജില്ലയിൽ എൻഎച്ച്പിസിയുടെ ലോവർ സുബൻസിരി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന ടണലിന്റെ മേൽക്കൂര തകർന്ന് തൊഴിലാളികളുടെ മേൽ വീണു ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.നാല് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നത്. അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷിച്ചത്.
Comments