കൊല്ലം : ഇത്തിക്കര ആറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലാണ് മരിച്ചത്. പള്ളിമൺ ഭാഗത്ത് ആണ് അപകടം ഉണ്ടായത്. ഇതിന് നൂറു മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം .നൗഫൽ ഉൾപ്പെടെ നാല് പേർ ചേർന്നാണ് ആറിൽ കുളിക്കാൻ ഇറങ്ങിയത്. വലിയ രീതിയിലുള്ള ഒഴുക്കാണ് ആറിൽ ഉള്ളത്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം കുളിക്കാൻ ഇറങ്ങുകയായിരുന്നു.
Comments