ബോഗോട്ട: 2022 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രൂപൽ ചൗധരിക്ക് വെങ്കലം. വനിതകളുടെ 400 മീറ്റർ ഓട്ടത്തിലാണ് രൂപൽ മൂന്നാം സ്ഥാനത്തെത്തിയത്. കൊളംബിയയിൽ നടക്കുന്ന വേൾഡ് അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 51.85 സെക്കൻഡിനുള്ളിൽ 400 മീറ്റർ ഓടിയെത്തിയ രൂപൽ ചൗധരി വെങ്കലം നേടിയത്.
ബ്രിട്ടണിന്റെ മേരി ജോൺ ആണ് 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്. കെനിയയുടെ ദമറിസ് മുതുംഗ വെള്ളിയും നേടി. നേരത്തെ 4*400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഏഷ്യൻ റെക്കോർഡ് തിരുത്തിയായിരുന്നു ഇന്ത്യൻ താരങ്ങൾ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, പ്രഹ്ളാദ് ജോഷി എന്നിവരും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രൂപൽ ചൗധരിയുട നേട്ടത്തിൽ അഭിനന്ദനമറിയിച്ചു.
അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിലവിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലുമാണ് അമേരിക്ക സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കെനിയയും മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമാണ്. 17-ാം സ്ഥാനത്താണ് ഇന്ത്യ.
Comments