ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഹിമാചൽ പ്രദേശിലെ നഹാനിലായിരുന്നു സംഭവം. കോൺഗ്രസ് സംഘടിപ്പിച്ച റോസ്ഗാർ സംഘർഷ് യാത്രയ്‌ക്കിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ഈ വർഷം തന്നെയാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനായുള്ള കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടിയാണ് യാത്ര സംഘടിപ്പിച്ചത്. എന്നാൽ നേതാക്കളുടെ തമ്മിൽ തല്ലോടെ ജാഥ അലങ്കോലമാകുകയായിരുന്നു.
അതേസമയം, തൊഴിലില്ലായ്മയ്‌ക്കും വിലക്കയറ്റതിനും എതിരെ എന്ന പേരിലാണ് കോൺഗ്രസ് ഡൽഹിയിൽ സമരം സംഘടിപ്പിച്ചിരിക്കുന്നത് എങ്കിലും, നാഷണൽ ഹെറാൾഡ് വിഷയത്തിലെ ഇഡി അന്വേഷണത്തിനെതിരാണ് ഫലത്തിൽ സമരം എന്നാണ് ബിജെപി ആരോപിക്കുന്നത്.
നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
#WATCH | Clash erupts between two factions of Congress in Nahan of Himachal Pradesh during Rojgar Sangharsh Yatra pic.twitter.com/0iRaFxOMIQ
— ANI (@ANI) August 6, 2022
Comments