അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് നടപടി.
വാട്സ്ആപ്പ് വഴി അയച്ച ശബ്ദ സന്ദേശങ്ങളിലൂടെ തന്നെ അപമാനിച്ചതായും ഇതുവഴി മാനസിക ആഘാതമുണ്ടായെന്നും 50,000 ദിർഹം നൽകണമെന്നും ആവശ്യപ്പെട്ട് 20 വയസുള്ള അറബ് യുവാവ് തന്റെ സഹപ്രവർത്തകനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
Comments