ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ച 21-കാരനു ദാരുണ്യാന്ത്യം.ഡൽഹിയിലെ മയൂർ വിഹാർ മേഖലയിലാണ് സംഭവം. തുഷാർ എന്ന ആളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
തുഷാറും പ്രതികളും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും സ്ഥലത്തെത്തിയപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ സംഭവത്തിൽ ഒരാൾ മരിച്ചെന്ന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യ്കതമാക്കി. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments