കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പെയ്ന് തുടക്കം കുറിച്ച് ബിജെപി ചിറക്കൽ മണ്ഡലം കമ്മറ്റി. എല്ലാ ഭവനങ്ങളിലും ദേശീയ പതാക എന്ന പരിപാടിയുടെ ഭാഗമായി പ്രമുഖർക്ക് ദേശീയ പതാക കൈമാറും. പരിപാടി സിനിമാ താരം സനുഷ സന്തോഷിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബിജെപി ഉത്തരമേഖലാ സെക്രട്ടറി കെ.പി അരുൺ മാസ്റ്ററും ചിറക്കൽ മണ്ഡലം അദ്ധ്യക്ഷൻ രാഹുൽ രാജീവനും ചേർന്നാണ് പതാക കൈമാറിയത്. അഡ്വ. രഞ്ജിത്ത് രവീന്ദ്രൻ, സായികിരൺ, സുജിത്ത് കാണി, ആകാശ് പട്ടേൽ റോഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 13മുതൽ 15വരെയാണ് എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
സാഹോദര്യവും, സഹവർത്തിത്വവും, ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ചിറക്കൽ മണ്ഡലം കമ്മറ്റി അറിയിച്ചു.
Comments