തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഹർ ഘർ തിരംഗയുടെ ഭാഗമായി അണികളോട് ത്രിവർണ പതാക ഉയർത്താൻ ആഹ്വാനവുമായി എൻഎസ്എസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എൻഎസ്എസിന്റെ മുഴുവൻ സ്ഥാപനങ്ങൾ, താലൂക്ക് യൂണിയൻ ഓഫീസുകൾ, കരയോഗ മന്ദിരങ്ങൾ, പ്രവർത്തകരുട വീടുകൾ എന്നിവിടങ്ങളിൽ ത്രിവർണ പതാക ഉയർത്താനാണ് ആഹ്വാനം. ഇതുമായി ബന്ധപ്പെട്ട് സംഘടന പ്രസ്താവനയും പുറപ്പെടുവിച്ചു.
ഈ മാസം 13, 14, 15 തിയതികൾ ദേശീയ പതാക ഉയർത്തേണ്ടതാണ്. ദേശീയ പതാക സൂര്യോദയത്തിന് ശേഷം മാത്രം ഉയർത്തുകയും, സൂര്യാസ്തമയത്തിന് മുൻപ് താഴ്ത്തുകയും വേണമെന്ന നിയമത്തിൽ ഭേദഗതി വരുത്തിയതിനാൽ പതാക ഉയർത്തിയ നിലയിൽ തന്നെ രാത്രിയും നിലനിർത്താം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള അംഗീകൃത പതാകകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു. താലൂക്ക് യൂണിയനുകൾ ഈ സന്ദേശം കരയോഗങ്ങളിലൂടെ എല്ലാ ഭവനങ്ങളിലും എത്തിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
Comments