പത്തനംതിട്ട : നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് യുവാവ് . ടൂറിസ്റ്റ് ബസ് ഡ്രൈവറായ യുവാവ് കുഞ്ഞിനെ മടിയിലിരുത്തി ബസ് അപകടകരമാം വിധം ഓടിക്കുകയായിരുന്നു.കലഞ്ഞൂർ- പത്തനാപുരം റോഡിലായിരുന്നു സംഭവം. സംഭവത്തിൽ അടിയന്ത നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആർടിഒ അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ അഭിഷേകാണ് ഇത്തരത്തിലോരു പ്രവർത്തിയിൽ ഏർപ്പെട്ടത്. കുട്ടിയെ കൊണ്ട് വണ്ടി ഓടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പുറത്ത വന്നത്. യുവാവിനൊപ്പം രണ്ട് കുട്ടികളെ ദൃശ്യത്തിൽ കാണാവുന്നതാണ്. കുട്ടിയെക്കൊണ്ട് ബസ് ഓടിപ്പിക്കുന്നതിനിടെ യുവാവ് ഫോണും ഉപയോഗിക്കുന്നുണ്ട്
കുട്ടിയെക്കൊണ്ട് വണ്ടിയോടിപ്പിച്ച അഭിഷേകിന് ഹെവി ലൈസൻസില്ല .സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിഡിയോ ശ്രദ്ധയിൽപ്പെട്ട പത്തനംതിട്ട ആർടിഒ ഡ്രൈവറോട് തിങ്കളാഴ്ച ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രചരിച്ചത് പഴയ ദൃശ്യങ്ങളെന്ന് വാദവും ഉയരുന്നുണ്ട്.
















Comments