കൊച്ചി: രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് ഇന്ദ്രജിത്ത്,വിജയ് ബാബു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തീർപ്പിന്റെ ട്രയിലർ എത്തി.
ലൂസിഫറിന് ശേഷം മുരളി ഗോപി എഴുതുന്ന ചിത്രം ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് എത്തുന്നത്. കൊലപാതകവും പ്രതികാരവും ഒക്കെയാണ് ‘തീർപ്പ്’ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ഒറ്റവാക്ക് തീർപ്പ്.എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തൽവാർ, ഹന്നാ റെജി കോശി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെക്കോളജി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന് ഗാനങ്ങളെഴുതിയതും മുരളി ഗോപിയാണ്.കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് ദീപു ജോസഫ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ കോസ്റ്റ്യും ഡിസൈൻ- സമീറ സനീഷ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
Comments