ആകാശത്ത് ത്രിവർണ്ണം ചൂടി റഷ്യയും; മോസ്‌കോയിൽ ദേശീയ പതാകയേന്തി സ്‌കൈഡൈവർ; വീഡിയോ – Indian Flag Unfurled From Parachute High Above Russian Skies

Published by
Janam Web Desk

മോസ്‌കോ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികഘോഷവേളയിൽ നാടെങ്ങും ത്രിവർണ്ണ പതാക ഉയരുകയാണ്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി അങ്ങ് റഷ്യയിലും ഇന്ത്യയുടെ ദേശീയ പതാക പാറി പറന്നു. റഷ്യയിലുള്ള ഇന്ത്യൻ എംബസി അധികൃതരുടെ നേതൃത്വത്തിൽ പാരച്യൂട്ടിൽ നിന്നുകൊണ്ട് ത്രിവർണ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ വരവേറ്റത്. മോസ്‌കോയിലായിരുന്നു ഈ കാഴ്ച.

റഷ്യൻ ആകാശത്ത് ത്രിവർണ്ണ പതാകയേന്തിയ സ്‌കൈഡൈവർ പാരച്യൂട്ടിൽ പറക്കുന്ന വീഡിയോയും ഇന്ത്യൻ എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ഒരു മിനിറ്റും 26 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നുകൊണ്ട് സ്‌കൈഡൈവർ പതാക വീശുന്ന ദൃശ്യമാണ് കാണാൻ കഴിയുക.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ത്യയിൽ പുരോഗമിക്കുന്നത്. 76-ാം സ്വാതന്ത്ര്യദിനത്തിനായി ചെങ്കോട്ട തയ്യാറായി കഴിഞ്ഞു. നാളെ രാവിലെ 7.30നാണ് ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുക. തലസ്ഥാനത്തും ഒരുക്കങ്ങൾ സജ്ജമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക. പോലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും മറ്റ് ആഘോഷ പരിപാടികളും നടക്കുക.

Share
Leave a Comment