ഹരാരേ: സിംബാബ്വേയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം തലസ്ഥാനമായ ഹരാരേയിലെത്തി. രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണിന്റെ മേൽനോട്ടത്തിൽ ടീം നാളെ മുതൽ പരിശീലനം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഏഷ്യാകപ്പിന് മുന്നോടിയായിട്ടാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐ വിശ്രമം അനുവദിച്ചത്.
Zimbabwe Cricket on Twitter: “They are here now . . . 🇮🇳 have just landed in Harare ahead of the three-match ODI series against 🇿🇼 scheduled for 18, 20 and 22 August at Harare Sports Club #WelcomeIndia | #ZIMvIND | #VisitZimbabwe https://t.co/lViHCYPSPL” / Twitter
ഈ മാസം 18-ാം തിയതിയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം നടക്കുന്നത്. എല്ലാ മത്സരവും ഒരേ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 20നും 22നും അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അരങ്ങേറും.
മലയാളി താരം സഞ്ജു സാംസണടങ്ങുന്ന ടീമിനെ നയിക്കുന്നത് പരിക്കിൽ നിന്ന് മുക്തനായി തിരികെ എത്തിയ കെ.എൽ.രാഹുലാണ്. ശിഖർ ധവാനാണ് ഉപനായകൻ.മുന്ന് മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.
ഇന്ത്യൻ ടീം: കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ഷാർദ്ദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
സിംബാബ്വേ ടീം: ബേൾ റയാൻ, ചക്കാബ്വ റെഗീസ് (ക്യാപ്റ്റൻ), ചിവാംഗ തനാകാ, ഇവാൻസ് ബ്രാഡ്ലേ, ജോംഗ്വേ ലൂകേ, കായിയ ഇന്നസന്റ്, കൈതാനോ താകൂവനാഷേ, മദാന്തേ ക്ലൈവ്, മധീവാരേ വെസ്ലീ, മാറൂമാനീ താദീവനാഷേ, മസാരാ ജോൺ, മുൻയോംഗാ ടോണി, നാഗ്രാവാ റിച്ചാർഡ്, ന്യായൂച്ചീ വിക്ടർ, റാസാ സിക്കന്ദർ, ഷൂംബാ മിൽട്ടൺ, തിരിപാനോ ഡൊണാൾഡ്.
Comments