രാജ്യവിരുദ്ധ പരാമർശം; ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടേത്; മുഖ്യമന്ത്രിയുടെ മൗനം അപകടകരം: എം.ടി രമേശ്- M. T. Ramesh, KT Jaleel

Published by
Janam Web Desk

കോഴിക്കോട്: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാകിസ്താൻ വാദത്തെയാണ് എംഎൽഎ ന്യായീകരിക്കുന്നത്. ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടേതാണെന്നും അതിനാൽ അദ്ദേഹം പറഞ്ഞതിൽ അത്ഭുതമില്ലെന്നും എം.ടി രമേശ് പ്രതികരിച്ചു.

ജലീൽ നടത്തിയ പ്രസ്താവനയേക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്ന് എം.ടി രമേശ് ചൂണ്ടിക്കാട്ടി. ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷയും ശൈലിയുമാണ്. കേരളത്തിലെ ഒരു എംഎൽഎ എങ്ങനെയാണ് ഇക്കാര്യം പറയുന്നത്. ഇടതു മുന്നണിയോ സിപിഎമ്മോ ജലീലിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇതുതന്നെയാണോ സിപിഎമ്മിന്റെ നിലപാട് എന്നും എംടി രമേശ് ചോദിക്കുന്നു. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബി​ജെപി. ഇതിനോടകം തന്നെ എംഎൽഎയ്‌ക്കെതിരെ നിരവധി പരാതിയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇത്രയധികം പരാതി ലഭിച്ചിട്ടും സർക്കാരും മുഖ്യമന്ത്രിയും പ്രതികരിക്കാത്തതും പോലീസ് കേസെടുക്കാത്തതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നാണ് ബിജെപിയുടെ നിലപാട്.

 

Share
Leave a Comment