ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഹാട്ടയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥനായ സർഫറാസ് അഹമ്മദിനും ഒരു ഭീകരനും പരിക്കേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ ഭീകരനെയും കൂട്ടാളിയെയും സൈന്യം വളഞ്ഞിരിക്കുകയാണ് എന്നാണ് വിവരം.
ഭീകരർ ഉപയോഗിച്ച വാഹനം സൈന്യം പിടിച്ചെടുത്തു. ഭീകരരിൽ നിന്നും എകെ-47 തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് മുതിർന്നത് ലഷ്കർ ഇ ത്വയിബ ഭീകരരാണ് എന്ന് സൈന്യം സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷാ വലയത്തിലാണ്. ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്.
Comments