കുടുംബാധിപത്യവും അഴിമതിയും രാജ്യം നേരിടുന്ന ഇരട്ട തിന്മകൾ; സുതാര്യതയ്‌ക്കായി വിപ്ലവം ആരംഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: കുടുംബ രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ രാഷട്രീയവും അഴിമതിയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തൂത്തെറിയപ്പെടണം. ഇതിന് രാജ്യം ഒപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നമ്മൾ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കണം. രാജ്യം വിട്ട് സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നു. അഴിമതിക്കെതിരെ പോരാടാൻ സർക്കാരിനെ സഹായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുടംുബാധിപത്യവും അഴിമതിയും രാഷ്‌ട്രീയത്തിൽ മാത്രം ഒതുങ്ങുന്നവയല്ല വിവിധ മേഖലകളിൽ, കായികരംഗത്ത് പോലും ഇതുണ്ട്. ഈ അവസ്ഥയെ നിരുത്സാഹപ്പെടുത്തണം. ഇതിനെതിരെ ഒരു വിപ്ലവം ആരംഭിക്കേണ്ടതുണ്ട്. ഇത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. നമുക്ക് സുതാര്യത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്‌ക്കാരത്തെ അതേപടി അനുകരിക്കേണ്ട. നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം. തുടരണം. പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്‌കാരത്തിൽ ഊന്നിയതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇതിനായി പഞ്ച് പ്രാൺ അദ്ദേഹം പ്രഖ്യാപിച്ചു.സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാനം കൊള്ളണം. പൗരരധർമ്മം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Share
Leave a Comment