കോഴിക്കോട്: ഉത്തമസാഹിത്യത്തിനല്ല,അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപ്പനയുള്ളതെന്ന് ടി പത്മനാഭൻ. അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ ഏറ്റവും വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം ചേർക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.എസി ഗോവിന്ദന്റെ സമ്പൂർണകൃതികളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ എഴുതിയാൽ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയും.എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം, എല്ലാവർക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്.
ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചെലവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments