ഞങ്ങൾ കൊന്നില്ല; ഷാജഹാന്റെ കൊലപാതകത്തിൽ മലക്കം മറിഞ്ഞ് സിപിഎം; ശ്രീകൃഷ്ണജയന്തിയുടെ ബോർഡുവയ്‌ക്കാൻ വിസമ്മതിച്ചതാണ് കാരണമെന്നും പ്രസ്താവന- shajahan murder

Published by
Janam Web Desk

പാലക്കാട്: ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മലക്കം മറിഞ്ഞ് സിപിഎം. ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.

ഷാജഹാനെ തർക്കത്തെത്തുടർന്ന് കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണ്. ഇക്കാര്യം ദൃക്‌സാക്ഷികൾ സ്ഥിരീകരിക്കുന്നുമുണ്ട്. പാർട്ടിയ്‌ക്കും ഇക്കാര്യം ബോധ്യമാണ്. ഷാജഹാന്റെ കൊലയ്‌ക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ചില സാമൂഹ്യവിരുദ്ധ ശക്തികൾ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രസ്താവന തിരുത്തുകയായിരുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ്- ബിജെപിയാണ് ഊന്നിപ്പറഞ്ഞുകൊണ്ടുള്ളതാണ് സിപിഎമ്മിന്റെ പുതിയ പ്രസ്താവന. ചില മാദ്ധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണ്. ശ്രീകൃഷ്ണജയന്തിയുടെ ബോർഡുവയ്‌ക്കാൻ ഷാജഹാൻ സമ്മതിക്കാത്തതാണ് കൊലയ്‌ക്ക് പിന്നിലെന്നും സിപിഎം പറയുന്നു. സിപിഎമ്മിന്റെ ഈ പരാമർശം സമൂഹത്തിൽ വർഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതാണ്.

ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ ഒരു സംഘം ആളുകൾ കുത്തിക്കൊലപ്പെടുത്തിയത്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് വിവരം.

Share
Leave a Comment