കാസർകോട്: സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം. പാർട്ടി കൊടിമരത്തിന് താഴെ ദേശീയ പതാക ഉയർത്തി. കാസർകോട് ദേലംപാടി പഞ്ചായത്തിലായിരുന്നു സംഭവം.
പാർട്ടി ഓഫീസിന് മുൻപിലാണ് സിപിഎം കൊടിയ്‌ക്ക് താഴെ ദേശീയ പതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു ദേശീയ പതാക ഉയർത്തിയത്. എന്നാൽ സിപിഎം കൊടിമരത്തിന് താഴെയായി പ്രവർത്തകർ ദേശീയ പതാക സ്ഥാപിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ദേശീയ പതാകയെ തുടർച്ചയായി അപമാനിക്കുന്നതിലൂടെ സിപിഎം വ്യക്തമാക്കുന്നത്.
പാർട്ടി കൊടിയ്ക്ക് താഴെ ദേശീയ പതാക കെട്ടി സിപിഎം ദേശീയ പതാകയെ അപമാനിച്ചുവെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ രവീശതന്ത്രി കുണ്ടാർ വിമർശിച്ചു. ദേശീയ പതാകയെ അപമാനിച്ചതിലൂടെ രാജ്യത്തെക്കാൾ വലുതാണ് പാർട്ടി എന്ന സിപിഎം നിലപാട് തെളിഞ്ഞിരിക്കുന്നു. സിപിഎം നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മ വിമർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments