വീട്ടിൽ വളർത്തുന്ന മൃഗത്തെ അണിയിച്ചൊരുക്കി സ്റ്റാറാക്കാൻ അവസരമൊരുക്കി ബേസിൽ ജോസഫ് ചിത്രം പാൽതൂ ജാൻവർ. ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ പെറ്റുകളെ അണിയിച്ചൊരുക്കി പാൽതൂ ജാൻവർ ചിത്രത്തിലെ പ്രൊമോ സോംഗിന് ഡാൻസ് ചെയ്യിക്കുക. എന്നിട്ട് അത് റീലുകളാക്കി ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പങ്കുവെയ്ക്കുക. ‘പാൽതു ജാൻവർ ഫാഷൻ കോൺടെസ്റ്റ്’ എന്ന ഹാഷ്ടാഗ് ചെയ്യാനും മറക്കരുത്. ഓഗസ്റ്റ് 21 ആണ് എൻട്രികൾ അയയ്ക്കേണ്ട അവസാന തീയ്യതി.
ഓണത്തിന് തീയറ്ററുകളിലെത്താനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രമാണ് പാൽതു ജാൻവർ. ‘പാൽതു ഫാഷൻ ഷോ’ എന്ന പ്രൊമോ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച ‘മണ്ടി മണ്ടി’ എന്ന ഗാനമാണിത്.
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രമാണ് പാൽതൂ ജാൻവർ. സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ അണിനിരക്കുന്നുണ്ട്.
ജസ്റ്റിൻ വർഗീസ് ആണ് സംഗീതം. സമീർ താഹിർ ആണ് ഛായാഗ്രഹണം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം അജയൻ ചാലിശ്ശേരിയാണ് ചെയ്യുന്നത്.
Comments