ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പാകിസ്താനെ കുറിച്ച് പരാമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താന്റെ കഷ്ടതകളും ബംഗ്ലാദേശ് വിഭജനത്തിന്റെ വേദനകളും ജലീൽ വികാരഭരിതനായി പങ്കുവെച്ചത്
പാകിസ്താനിലെ ഭാഷ ഒന്നാണ്. അവിടുത്തെ മതം ബഹുഭൂരിപക്ഷവും ഒന്നാണ്. അവിടുത്തെ സംസ്‌കാരവും അങ്ങനെ തന്നെ. അങ്ങനെ ഉള്ള പാകിസ്താനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവർ ഇസ്ലാം മത വിശ്വാസികൾ ആയിരുന്നുവെന്നും ജലീൽ അടിവരയിടുന്നു
ഇന്ത്യയുടെ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി രാജ്യത്തിന്റെ തന്ത്രപ്രധാനമായ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന ആരോപണം നേരിടുമ്പോൾ അൻസാരിയെ വെളളപൂശാനും ജലീൽ ശ്രമിക്കുന്നു. സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടി ഇത്തരത്തിൽ തനി വർഗീയത പ്രസംഗിക്കാനുളള വേദിയാക്കി ജലീൽ മാറ്റുകയാണെന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമർശിച്ച ജലീൽ മുത്വലാഖ് നിരോധനം മുസ്ലീം സമുദായത്തിലേക്കുളള കടന്നുകയറ്റമാണെന്നും ആരോപിച്ചു. ആസാദ് കാശ്മീർ എന്ന വിവാദ പരാമർശം നടത്തിയ കെ ടി ജലീൽ തന്റെ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഗുരുതരമായ കാര്യമാണ്. ഇന്ത്യയുടെ ഭാഗമായിട്ടുള്ള കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച കെ ടി ജലീലിന്റെ വർഗീയ കാഴ്ചപ്പാടിനെതിരെ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
രാജ്യത്തെ അഖണ്ഡതയെയും ഐക്യത്തെയും കുറിച്ച് സംസാരിക്കേണ്ട എം എൽ എ രാജ്യദ്രോഹകുറ്റമാണ് നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പാകിസ്താനെയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആർട്ടിക്കിൾ 370നെ കുറിച്ചും സിപിഎം വേദിയിൽ കെ ടി ജലീൽ പആവർത്തിച്ചത്.
Comments