പാറ്റ്‌ന: മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ വന്ന ബിഹാറിൽ ഇന്ന് മന്ത്രിസഭാ വിപുലീകരണം. രാവിലെ 11.30ഓടെയാണ് പുതിയ ബിഹാർ സർക്കാരിന്റെ മന്ത്രിമാരെ പ്രഖ്യാപിക്കുക. തേജസ്വിയുടെ ആർജെഡിയിൽ നിന്ന് 16 മന്ത്രിമാരും നീതിഷ് കുമാർ പക്ഷത്ത് നിന്ന് 11 പേരും ഉണ്ടായേക്കുമെന്നാണ് വിവരം. ആകെ മുപ്പതോളം മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുൾപ്പെടെ 36 പേരെ മന്ത്രിസഭയിൽ പരമാവധി ഉൾപ്പെടുത്താവുന്നതാണ്.
കൂടുതൽ സീറ്റുകൾ ആർജെഡിക്കായതിനാൽ മന്ത്രിമാർ കൂടുതൽ പേരും തേജസ്വിയുടെ പക്ഷത്ത് നിന്നാകുമെന്നാണ് വിവരം. കോൺഗ്രസിന് മൂന്ന് മന്ത്രിസഭാ സീറ്റുകളും കിട്ടിയേക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഭക്ത് ചരൻ പറഞ്ഞു. ജിതൻ റാം മാഞ്ചി ഹിന്ദുസ്ഥാനി ആവാം മോർച്ചയ്‌ക്ക് (എച്ച്എഎം) ഒരു സീറ്റും ലഭിച്ചേക്കും.
ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് ചൗധരി, ശ്രാവൺ കുമാർ, അശോക് ചൗധരി, മദൻ സാഹ്നി, സഞ്ജയ് കുമാർ ഝാ, ജമാ ഖാൻ, സുമിത് കുമാർ സിംഗ്, ലെഷി സിംഗ് എന്നിവരാണ് ജെഡിയുവിൽ നിന്നുള്ള മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ളത്. തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, ശശിഭൂഷൺ സിംഗ്, ഭൂദേവ് ചൗധരി, അനിതാ ദേവി, കുമാർ സർവ്ജീത്, അലോക് മേത്ത, ഷാനവാസ് ആലം, സുധാകർ സിംഗ്, സമീർ മഹാസേത്ത് എന്നിവർ ആർജെഡിയിൽ നിന്ന് മന്ത്രിമാരായേക്കും. കോൺഗ്രസിൽ നിന്ന് ഷക്കീൽ അഹമ്മദും രാജേഷ് കുമാറും മന്ത്രിസ്ഥാനത്ത് എത്താം.
















Comments