തുടർച്ചയായ തലവേദന ഉണ്ടോ ; വേദനയുടെ സ്ഥാനം ഇതാണോ ; എങ്കിൽ ഇത് അറിഞ്ഞോളൂ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടർച്ചയായ തലവേദന ഉണ്ടോ ; വേദനയുടെ സ്ഥാനം ഇതാണോ ; എങ്കിൽ ഇത് അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 01:55 pm IST
Facebook
Twitter
WhatsAppTelegram

തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം എന്നിവ മൂലം  ഈ വേദന ഉണ്ടാകാം. ഇത് അനുഭവപ്പെടുമ്പോൾ ചെറിയ വേദന അല്ലെ എന്ന് കരുതി പലരും വേദന സംഹാരികൾ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ അത്തരക്കാർ ഒന്ന് മനസ്സിലാക്കണം. തലയിൽ അനുഭവപ്പെടുന്ന എല്ലാ വേദനയും ഒന്ന് അല്ല. വേദന അനുഭവപ്പെടുന്ന സ്ഥാനങ്ങൾ അനുസരിച്ച് അവയുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാകും. അതിനാൽ പ്രധാനം ഈ സ്ഥാനങ്ങൾ തിരിച്ചറിയുക എന്നതാണ്.

ടെൻഷൻ മൂലം ഉള്ള വേദന

ടെൻഷൻ മൂലമുള്ള വേദന അനുഭവപ്പെടുന്നത് തലയുടെ ഉച്ചിയിലാണ്. ഈ സ്ഥാനങ്ങളിൽ മിതമായ തോതിലുള്ള വേദന ഇടയ്‌ക്കിടെ ഉണ്ടാകാം. ചില ആളുകളിൽ ആഴ്ചയിൽ പലതവണ ഈ വേദന വന്നു പോകാം.

സൈനസൈറ്റിസ് മൂലമോ മൈഗ്രേൻ മൂലമോ ഉള്ള വേദന

മൂക്കിലെ എല്ലുകൾക്കും തലയുടെ മുൻഭാഗത്തിനും കവിളുകൾക്കും കണ്ണുകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്നിടമാണ് സൈനസുകൾ. ഇവിടെ അനുഭവപ്പെടുന്ന  വേദനയാണ് ഇത്. ക്ഷീണം, മൂക്കടപ്പ്, പല്ലിന്റെ ഭാഗത്ത് വേദന എന്നിവ ഈ വേദന അനുഭവപ്പെടുന്ന ആളുകളിൽ ഉണ്ടാകാം.ഇത് മൂലം കൺപുരികത്തിലും കവിളുകളിലും തലയുടെ മുൻഭാഗത്തും വേദനയും സമ്മർദ്ദവും അനുഭവപ്പെടാം.

സെർവികോജെനിക് തലവേദന

കഴുത്തിലും തലയുടെ പിൻഭാഗത്തും അനുഭവപ്പെടുന്ന വേദനയാണ് ഇത്. കഴുത്തിൽ തുടങ്ങി തലയുടെ പിന്നിലേക്ക് പടരുന്ന വേദന മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകാം. കൂടാതെ മൈഗ്രേനിന്റെ ലക്ഷണവും ആകാം ഇത്. കഴുത്ത് അനക്കാൻ പറ്റാത്ത അവസ്ഥയിൽ വരെ വേദന നമ്മെ കൊണ്ട് എത്തിക്കാറുണ്ട്.

ക്ലസ്റ്റർ തലവേദന

കണ്ണിന് ചുറ്റുമുള്ള വേദനയാണ് ഇതിന്റെ ലക്ഷണം.ഏറ്റവും കടുപ്പമേറിയ വേദനകളിൽ ഒന്നായ ഇത് പെട്ടന്ന് അനുഭവപ്പെടുന്ന ഒന്നാണ്. മൂന്ന് മണിക്കൂർ വരെ ഈ വേദന നീണ്ട് നിൽക്കാം. കൂടാതെ സമയം കൂടുന്നത് അനുസരിച്ച് വേദന പതിയെ കവിളിലേക്കും , കഴുത്തിലേക്കും, മൂക്കിലേക്കും എല്ലാം പരക്കാം.

അതേസമയം ഒരു പരിധി വരെ സ്വയം നിയന്ത്രിച്ചാൽ തലവേദനയെ നമുക്ക് അകറ്റി നിർത്താം. ശരീരത്തിലെ ജലാംശം നിലനിർത്തുക. അതിനായി ധാരാളം വെള്ളം കുടിക്കുക. ചെറിയ വേദന അനുഭവപ്പെടുപ്പോൾ ഐസ് നിറച്ച പ്ലാസ്റ്റിക് പാക്കറ്റ് നെറ്റിയിൽ വയ്‌ക്കുക.ഒപ്പം ഇരുട്ടുള്ള മുറിയിലെ ഉറക്കം, തലയ്‌ക്കും കഴുത്തിനും ചൂടും തണുപ്പും നൽകൽ, മസാജ് എന്നിങ്ങനെയുള്ള മാർഗങ്ങളും സ്വീകരിക്കാവുന്നതാണ്.
ഇത്  വേദനയ്‌ക്ക് ആശ്വാസം നൽകും.ഇനി ഒന്ന് ഓർക്കുക ആവശ്യമെങ്കിൽ മാത്രം വേദനസംഹാരികൾ കഴിക്കുക. വേദന തുടർന്നാൽ ഡോക്ടറെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുക.

 

Tags: Healthheadache
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies