ന്യൂഡൽഹി: പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു. സോളാർ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് വെച്ച് നടത്താനിരുന്ന ചോദ്യം ചെയ്യൽ, വേണുഗോപാൽ ഡൽഹിയിലായതിനാൽ അവിടെ വെച്ച് നടത്തുകയായിരുന്നു.
ടൂറിസം പദ്ധതിയുടെ ആവശ്യത്തിനായി എ പി അനിൽകുമാറിന്റെ വീട്ടിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ വേണുഗോപാൽ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി സി ബി ഐക്ക് സമർപ്പിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു.
















Comments