ആമ നീങ്ങും പോലെ ആമീർഖാൻ ചിത്രം; ലാൽ സിം​ഗ് ഛദ്ദ വൻ പരാജയത്തിലേക്ക്; ഷാരുഖ് അതിഥിയായിട്ടും അനക്കമില്ല- Aamir Khan, Laal Singh Chaddha
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആമ നീങ്ങും പോലെ ആമീർഖാൻ ചിത്രം; ലാൽ സിം​ഗ് ഛദ്ദ വൻ പരാജയത്തിലേക്ക്; ഷാരുഖ് അതിഥിയായിട്ടും അനക്കമില്ല- Aamir Khan, Laal Singh Chaddha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:24 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ ആമിർ ഖാൻ ചിത്രത്തിന് പഴയ പോലെ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് വിലയിരുത്തൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ വലിയ പരാജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് 50 കോടി രൂപ പോലും നേടാൻ കഴിഞ്ഞിട്ടില്ല. 185 കോടിയാണ് ലാൽ സിംഗ് ഛദ്ദയുടെ മുതൽ മുടക്ക്. ചിത്രം 6 ദിവസം കൊണ്ട് നേടിയത് വെറും 48 കോടി മാത്രമാണ്. അടുപ്പിച്ച് ആമീറിന്റെ രണ്ടാമത്തെ ചിത്രമാണ് പരാജയപ്പെടുന്നത്. 2018 ൽ ഇറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും പരാജയമായിരുന്നു. ഈ സിനിമ ആദ്യം ദിനം തന്നെ 50 കോടി നേടിയിരുന്നുവെങ്കിലും പിന്നീട് ബോക്സ്‍ഓഫീസിൽ തകർന്നടിയുകയായിരുന്നു. ഇപ്പോൾ ലാൽ സിംഗ് ഛദ്ദ കൂടി പരാജയപ്പെട്ടതോടെ ആമീറിന്റെ താരത്തിളക്കത്തിന് മങ്ങലേൽക്കുകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാരുഖ് ഖാൻ, സൽമാൻ ഖാൻ ചിത്രങ്ങൾക്കും വലിയ ചലനങ്ങൾ ബോക്സ്ഓഫീസിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. ഇടയ്‌ക്ക് വലിയ വിജയങ്ങൾ അടുപ്പിച്ച് നേടിയ അക്ഷയ്കുമാറിനും നിലവിൽ അത്ര നല്ല സമയമല്ല. ബച്ചൻ പാണ്ഡെ, പൃഥ്വിരാജ് ചൗഹാൻ, രക്ഷാബന്ധൻ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. രൺബീർ കപൂർ നായകനായി എത്തിയ ഷംഷേരയും വലിയ പരാജയം ഏറ്റുവാങ്ങി. നിലവിൽ ബോളിവുഡ് ചിത്രങ്ങൾക്ക് മങ്ങലേൽക്കുമ്പോൾ തെന്നിന്ത്യൻ സിനിമകൾക്ക് ഇന്ത്യ ഒട്ടാകെ വലിയ സ്വീകാര്യത ലഭിക്കുകയാണ്.

ആമീറിന്റെ ലാൽ സിംഗ് ഛദ്ദയ്‌ക്ക് 75 കോടിക്കു മുകളിൽ കളക്ഷൻ നേടാൻ കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1300 ഷോകളാണ് റദ്ദാക്കിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റി എത്തിയ ചിത്രം ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്കാണ്. ആമിർ ഖാനൊപ്പം കരീന കപൂർ, മോന സിം​ഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. അതിഥി വേഷത്തിൽ ഷാരുഖ് ഖാൻ എത്തിയിട്ടും തിയറ്ററിലേയ്‌ക്ക് ജനങ്ങളെ എത്തിക്കാൻ ആമീർഖാൻ ചിത്രത്തിന് ആകുന്നില്ല.

Tags: AAMIR KHANLaal Singh Chaddha
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies