ജയ്പൂർ: രാജസ്ഥാനിൽ പൊതുസ്ഥലത്ത് പാകിസ്താൻ പതാക ഉയർത്തിയ യുവാവ് അറസ്റ്റിൽ. ഒസിയാൻ സ്വദേശി സഞ്ജു ഖാൻ ആണ് അറസ്റ്റിലായത്. പാകിസ്താൻ പതാക ഉയർത്തി പാക് അനൂകുല മുദ്രാവാക്യം മുഴക്കുന്ന സഞ്ജുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് പുറത്താണ് ഇയാൾ പാക് പതാക ഉയർത്തിയത്. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. പാകിസ്താൻ പതാക പാറിക്കുന്ന ചിത്രങ്ങളും വീഡിയോകളും സഞ്ജു തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ഇത് കണ്ട ചിലർ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇയാളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ നിരവധി പാക് അനുകൂല പോസ്റ്റുകളാണ് കണ്ടത് . ഇതോടെ വീട്ടിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ ഉത്തർപ്രദേശിലും പാക് പതാക ഉയർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഷിനഗർ സ്വദേശി സൽമാൻ ആണ് അറസ്റ്റിലായത്. വീടിന് മുകളിൽ നിന്ന് ദേശീയ പതാക ഉയർത്തിയ സൽമാന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments