നായകൾക്ക് മനുഷ്യരോടുളള സ്‌നേഹവും വിധേയത്വവും എക്കാലത്തും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അമേരിക്കൻ സൈനികന് കാവലായി നിൽക്കുന്ന സൈനികന്റെ പടമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. വിമാനത്താവളത്തിൽ ഉറങ്ങുന്ന സൈനികനെ സംരക്ഷിക്കാൻ സൈനിക നായ കാവൽ നിൽക്കുന്നതായി ചിത്രത്തിൽ കാണാം. അമേരിക്കൻ സൈന്യത്തിൽ നായ്‌ക്കളുടെ പങ്ക് വളരെ പ്രധാനമാണ്.
ആളുകളെ സംരക്ഷിക്കാൻ അവർ തങ്ങളുടെ ജീവൻ പണയപ്പെടുത്തുകയും, മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത പല കഴിവുകളിലും പ്രാവീണ്യമുള്ളവരുമാണ് ഇത്തരം നായകൾ. ഗന്ധത്തിലൂടെ അവർ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തും. ഈ നായ്‌ക്കൾ വളരെ വിശ്വസ്തരും സംരക്ഷകരുമാണ്. സൈനികർക്ക് ആശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും വലിയ സ്രോതസ്സാണ് പരിശീലനം ലഭിച്ച ഈ നായകൾ. ഇൻഡ്യാനാപൊളിസ് എയർപോർട്ടിലാണ് ജാഗരൂകനായ ജർമ്മൻ ഷെപ്പേർഡ് ഉറങ്ങുന്ന സൈനികന് കാവൽ നിന്നത്. ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എയർപോർട്ടിൽ വിശ്രമിക്കുന്ന പത്ത് സൈനികരും സൈന്യത്തിലെ രണ്ട് നായ്‌ക്കളും അടങ്ങുന്നതാണ് സംഘമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവർ ഒരു വിന്യാസത്തിനായി പുറപ്പെടാൻ തയ്യാറെടുക്കുകയാണോ അതോ വീട്ടിലേക്ക് മടങ്ങുകയാണോ എന്ന് വ്യക്തമല്ല, പക്ഷേ സംഘാംങ്ങൾ എല്ലാം ക്ഷീണിതരായി കാണപ്പെട്ടു. സൈന്യത്തിന്റെ ബാഗുകൾ ഉൾപ്പെടെയുളള സാമഗ്രികൾ അടുത്തുണ്ട്. അത് കൊണ്ട് സൈനികർക്ക് വിശ്വസിച്ച് ഉറങ്ങാനുമാകില്ല. എന്നാൽ സൈനികന്റെയും മറ്റും സുരക്ഷ ഏറ്റെടുത്ത നായ കണ്ണ് ചിമ്മാതെ കാവൽ നിൽക്കുകയായിരുന്നു. നായ്‌ക്കൾ എത്ര കരുതലുളളവരും വിശ്വസ്തരുമാണെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
















Comments