ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ. 1.1 ലക്ഷം സ്ത്രീകളെയും ഒരു ലക്ഷം പുരുഷന്മാരെയും പങ്കെടുപ്പിച്ച് നടത്തിയ ദേശീയ കുടുംബ ആരോഗ്യ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ, സ്വന്തം ജീവിത പങ്കാളി അല്ലാത്ത വ്യക്തിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ ആകെ ശതമാനം എടുത്താൽ, അതിൽ സ്ത്രീകളേക്കാൾ മുന്നിൽ പുരുഷന്മാരാണ് ഉള്ളത്. ഇത്തരത്തിലുള്ള സ്ത്രീകൾ 0.5 ശതമാനം മാത്രമുള്ളപ്പോൾ, പുരുഷന്മാർ 4 ശതമാനമാണ് ഉള്ളത്.
രാജ്യത്ത് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് രാജസ്ഥൻ, ഹരിയാന, ചണ്ഡീഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. രാജസ്ഥാനിൽ ശരാശരി 3.1 ശതമാനം സ്ത്രീകൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളപ്പോൾ 1.8 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളത്.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 707 ജില്ലകളിൽ 2019-21 കാലഘട്ടത്തിൽ നടന്ന സർവേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ കൂടി വിശകലനം ചെയ്യുന്ന സർവേയിൽ, പദ്ധതി രൂപീകരണത്തെ കുറിച്ചും ആസൂത്രണത്തെ കുറിച്ചുമുള്ള മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
Comments