ന്യൂഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയും ബോളിവുഡ് താരം അമിതാഭ് ബച്ചനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ഇരുവരുമൊന്നിച്ച് ഫോട്ടോയെടുത്തു. ചിത്രത്തിൽ അഭിഷേക് ബച്ചനെയും കാണാം.
എന്നാൽ ഈ ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കകയാണ്. ചിത്രത്തിൽ എത്ര അമിതാഭ് ബച്ചന്മാരുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. നേരെ നോക്കിയാൽ ഒരു ബിഗ് ബിയെ മാത്രമേ നമുക്ക് കാണാനാകൂ. എന്നാൽ ചിത്രത്തിന്റെ പുറകിൽ വെച്ചിയിരിക്കുന്ന ഫോട്ടോയിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിയാലോ.
ഒരേ ഫ്രെയിമിൽ നിരവധി അമിതാഭ് ബച്ചന്മാരുള്ളത് നമുക്കിപ്പോൾ കാണാനാകും. ചിത്രത്തിന് പിന്നിലെ രഹസ്യം കണ്ടെത്തിയതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒരാളെ ഇത്രയധികം എണ്ണത്തിലാക്കാൻ എങ്ങനെ സാധിച്ചു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അമിതാഭ് ബച്ചൻ ചിത്രമായ ഭൂത്നാഥിൽ നിന്നുളള സീനാണോ ഇതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Comments