കൊല്ലം: ത്രിവർണ്ണ പതാക കെട്ടിയ കാർ നിരത്തിലൊടിച്ചതിന് കലാസംവിധായകന് ക്രൂര മർദ്ദനം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കലാസംവിധായകൻ അർക്കൻ എസ് വർമ്മയ്‌ക്കാണ് മർദ്ദനമേറ്റത്.
പള്ളിമുക്കുലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അഞ്ചംഗം സംഘം മർദ്ദിച്ചതെന്ന് കലാസംവിധായകൻ പറഞ്ഞു. വാഹനത്തിൽ കെട്ടിയിരുന്ന പതാക നീക്കം ചെയ്യാൻ സംഘം ആവശ്യപ്പെട്ടു. എതിർത്തപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് അർക്കൻ പറഞ്ഞു.
ആക്രമണത്തിൽ അർക്കന്റെ തലയ്‌ക്കും കഴുത്തിനും മൂക്കിനും പരിക്കേറ്റു. പരിക്കിനെ തുടർന്ന അഞ്ച് ദിവസമായി അർക്കനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ഹൈവേ പട്രോളിംഗിന് എത്തിയ ഉദ്യോഗസ്ഥനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൊല്ലം പോലീസ് അക്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments