ഇന്ത്യയിലും കൊറിയയിലും പരീക്ഷണം നടത്തിയിട്ടുള്ള ഹ്യുണ്ടായിയുടെ വാഹനമാണ് സെഡാൻ ശ്രേണിയിൽപ്പെട്ട ന്യൂ-ജെൻ 2023 വെർണ. അടുത്തിടെയാണ് തങ്ങളുടെ പുതിയ തലമുറ ടക്‌സൺ എസ്‌യുവി ഹ്യുണ്ടായ് അവതരിപ്പിച്ചത്. പുതിയ തലമുറ എലാൻട്രയും ഇന്ത്യൻ വിപണിയിൽ ഉടൻ കമ്പനി എത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ എക്സിക്യൂട്ടീവ് സെഡാൻ വൈകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, ന്യൂ-ജെൻ 2023 ഹ്യുണ്ടായ് വെർണ സെഡാന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വാഹനം യുഎസ് ഉൾപ്പെടെയുള്ള വിപണികളിൽ അവതരിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, വിഡബ്ല്യു വിർടസ് എന്നീ വാഹനങ്ങളോട് വലിപ്പവും വിശാലമായ ക്യാബിനുമുള്ള പുതിയ വെർണ മത്സരിക്കും. പുതിയ വെർണയുടെ വലിപ്പവും ഉയർന്ന ഫീച്ചറുകളും കൂടുതൽ കരുത്തുറ്റ എഞ്ചിനും ഇന്ത്യൻ വിപണിയിൽ ഒരു പ്രത്യേക എക്സിക്യൂട്ടീവ് സെഡാന്റെ ആവശ്യം ഇല്ലാതാക്കും. BN7 എന്ന കോഡ് നാമത്തിലായിരിക്കും വാഹനമെത്തുക. പുതിയ എലാൻട്രയിലും ട്യൂസണിലും കാണുന്ന തരത്തിലുള്ള പുതിയ ‘സെൻസസ് സ്‌പോർട്ടിനെസ്’ ഡിസൈൻ തന്നെ ആയിരിക്കും വെർണയിലും ഉണ്ടായിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുമായി ചേർന്നുള്ള വിശാലമായ ഗ്രില്ലും വെർണയിൽ വരും.
ടേൺ-സിഗ്നൽ ഇന്റഗ്രേഷൻ വൈഡ് ഉള്ള ഒരു പുതിയ പാരാമെട്രിക്-ജുവൽ-പാറ്റേൺ ഗ്രില്ലുമായാണ് ന്യൂ-ജെൻ 2023 ഹ്യുണ്ടായ് വെർണ സെഡാൻ എത്തുന്നത്. മുൻവശത്തുള്ള പുതിയ കാസ്‌കേഡിംഗ് ഗ്രില്ലിൽ സംയോജിത ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും അഗ്രസീവ് ബമ്പറും ഉൾപ്പെടുന്നുണ്ട്. പിൻഭാഗത്ത്, ഹ്യുണ്ടായ് ഫ്ലൈയിംഗ് H ലോഗോ പോലെയുള്ള ഹൈടെക് ” H-ടെയിൽ ലാമ്പ്” സെഡാന് ലഭിക്കും. ADAS ടെക്‌നോളജി ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് വാഹനം എത്തുക.1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസലും കൂടാതെ കൂടുതൽ ശക്തമായ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഉൾപ്പടെ 3 എഞ്ചിൻ ഓപ്ഷനുകളിൽ വെർണ സെഡാൻ കമ്പനി വാഗ്ദാനം
ചെയ്തേക്കും. ഡിസിടി ഗിയർബോക്സുള്ള 1.0 എൽ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിന് ലഭിക്കും. ഹ്യുണ്ടായ് വെർണ ന്യൂ ജെൻ സെഡാൻ ഈ വർഷം തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments