പ്രതിഭാസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിലേക്ക് പുതിയ ഒരു താരോദയമാണ് ശുഭ്മാൻ ഗിൽ. സിംബാബ്വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മാൻ ഓഫ് ദി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഗിൽ ആണ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ശുഭ്മാൻ ഗിൽ തന്റെ ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി നേടി. 97 പന്തിൽ നിന്നാണ് ഗിൽ 130 റൺസെടുത്തത്. സിംബാബ്വെ മണ്ണിൽ ഏകദിനത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും അധികം റണ്ണെടുത്ത റെക്കോർഡും ഗിൽ സ്വന്തമാക്കി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ 24 വർഷം പഴക്കമുള്ള റെക്കോർഡാണ് ഗിൽ തകർത്തത്. സിംബാബ്വെയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡാണ് ഗിൽ തകർത്തത്.
.@ShubmanGill with his 🏏 was a box-office 🍿
📹 | Relive the moment when this champ registered his maiden 💯 😍#ShubmanGill #TeamIndia #ZIMvIND pic.twitter.com/yazeTTUD4F
— Sony Sports Network (@SonySportsNetwk) August 22, 2022
സിംബാബ്വെയിൽ നടന്ന ഏകദിന മത്സരത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടുന്ന ഇന്ത്യൻ താരമായി 22കാരനായ ഗിൽ. സച്ചിൻ ടെണ്ടുൽക്കറെയാണ് മറികടന്നത്. 130 റൺസ് നേടിയതോടെ സച്ചിന്റെ 127 റൺസെന്ന നേട്ടത്തെ ഗിൽ മറികടന്നു. 1998ലെ ഏകദിന മത്സരത്തിനിടെ സച്ചിൻ 130 പന്തിൽ പുറത്താകാതെ 127 റൺസ് നേടിയിരുന്നു. അമ്പാട്ടി റായിഡു, യുവരാജ് സിംഗ്, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. റായുഡു മൂന്നാം സ്ഥാനത്തും യുവരാജ്, ധവാൻ, കോഹ്ലി എന്നിവർ തൊട്ടു പിന്നിലായുണ്ട്. ഗില്ലിന് ഒമ്പത് ഏകദിന മത്സരത്തിലായി 499 റൺസുണ്ട്. മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ശരാശരി 65ന് മുകളിലാണ്.
















Comments