ചൈനയുടെ യാച്ചിനെ പിടിച്ചുകെട്ടി തീര രക്ഷാ സേന; അതിർത്തി ലംഘനത്തിന് കേസ്

Published by
Janam Web Desk

മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി11001 പായ്കപ്പൽ ജിൻലോംഗിൽ നിന്നാണ് പുറപ്പെട്ട തെന്നും കണ്ടെത്തിയിട്ടുണ്ട്. 33 മീറ്റർ നീളമുള്ള അത്യാധുനിക ആഢംബര യാച്ചാണ് അതിർ ത്തി ലംഘനം നടത്തിയത്.

ഇന്ത്യയുടെ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വിദേശ യാനങ്ങളും കർശന പരിശോധനയ്‌ക്ക് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് യാച്ച് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ട ഒരു യാച്ചിൽ നിന്നാണ് ഏകെ-47 റൈഫിളടക്കം കണ്ടെത്തിയത്.

ഇന്ത്യൻ സമുദ്രതീരങ്ങളെ പാകിസ്താന്‌റെ സഹായത്തോടേയും ശ്രീലങ്കയുടെ കിഴക്കൻ മേഖലയെ ചുറ്റി സ്വയം ചൈനയും വളയുന്ന തന്ത്രത്തെ സമർത്ഥമായിട്ടാണ് ഇന്ത്യൻ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ ശക്തമായ ഉപഗ്രഹ പ്രതിരോധത്തിൽ കുരുങ്ങിക്കിടന്ന ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തീരം വിട്ടിരുന്നു.

Share
Leave a Comment