'ഇയാള് നമ്മളെ കൊയപ്പത്തിലാക്കും': കെ.കെ ശൈലജ ജലീലിനെതിരെ നിയമസഭയിൽ 'ആത്മഗതം' പറഞ്ഞത് മൈക്ക് ഓഫാക്കാതെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’: കെ.കെ ശൈലജ ജലീലിനെതിരെ നിയമസഭയിൽ ‘ആത്മഗതം’ പറഞ്ഞത് മൈക്ക് ഓഫാക്കാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രമേയ അവതരണത്തിനിടെ  നിയമസഭയിൽ കെ.ടി ജലീലിനെതിരെ  കെ.കെ  ശൈലജയുടെ  ആത്മഗതം. ‘ ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’ എന്നായിരുന്നു കെ.കെ ശൈലജ സഭയിൽ ആത്മഗതം പറഞ്ഞത്.  ലോകായുക്ത ചർച്ചയിൽ കെ.കെ ശൈലജ  മറുപടി പറഞ്ഞ് ഇരിക്കവെ അഭിപ്രായം പറയാനായി കെ.ടി ജലീൽ എഴുന്നേൽക്കവെ ആയിരുന്നു സംഭവം.   കെ.ടി ജലീൽ എഴുന്നേൽക്കുന്നതിന് മുൻപായാണ് കെ.കെ ശൈലജ അടക്കം പറഞ്ഞത്. എന്നാൽ മൈക്ക് ഓഫാക്കാതിരുന്നതിനാൽ ശൈലജയുടെ പരാമർശം അല്പം ഉച്ചത്തിലാവുകയും  മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.

ഭരണമുന്നണിക്ക് കെ.ടി ജലീൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയല്ല എന്ന് പൊതുസമൂഹത്തിൽ ചർച്ചയുണ്ട്.  എങ്കിലും പാർട്ടിയോ , മുഖ്യമന്ത്രിയോ ജലീലിനെതിരെ ഒരു പരസ്യ പരാമർശവും നടത്തിയിട്ടില്ല  എന്നതും ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാൽ   സിപിഎം നേതാക്കളുടെ മനസ്സിലുള്ള കാര്യമാണ് കെ.കെ ശൈലജയുടെ ആത്മഗതത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും എന്ന ചിന്താഗതി ഇടതുമുന്നണി നേതാക്കളുടെ ഇടയിലും ഉണ്ട് എന്നതാണ്  പൊതുവെ ചർച്ച.

എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്തെത്തി.  ‘നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്’. ഇത്തരത്തിലാണ് ശൈലജ വിശദീകരണം നൽകിയത്.

ലോകായുക്തയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ആക്ഷേപം നടത്തുന്ന വ്യക്തിയാണ് കെ.ടി ജലീൽ .ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായതിന് ശേഷമാണ് കെ.ടി ജലീൽ ലോകായുക്തയ്‌ക്കെതിരെ പ്രകോപന പരാമർശം നടത്തുന്നത്. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും കെ.ടി ജലീൽ ഇന്ന് സഭയിൽ പരാമർശം നടത്തിയിട്ടുണ്ട്.

Tags: k t jaleel
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies