ദുബായ് : ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ. 1943ൽ ഒരു ആരോഗ്യ കേന്ദ്രം മാത്രമുണ്ടായിരുന്ന ദുബായ് ഇപ്പോൾ 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി മാറി. ഇതിൽ 54 ആശുപത്രികളും 58 ശസ്ത്രക്രിയ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിൽ 51,764 ലൈസൻസ്ഡ് ആരോഗ്യ പ്രവർത്തകർ ദുബായിലുണ്ട്. 120 ഓളം രാജ്യങ്ങളിലുള്ളവർ ഈ മേഖലയിൽ ജോലിചെയ്യുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ 2007 ജൂണിലാണ് ദുബായ് ഹെൽത്ത് അതോറിറ്റി സ്ഥാപിച്ചത്. അതുവരെ 1972ൽ സ്ഥാപിച്ച ഹെൽത്ത് ആൻഡ് മെഡിക്കൽ സർവിസ് ആയിരുന്നു ദുബായിലെ ആരോഗ്യമേഖല കൈകാര്യം ചെയ്തിരുന്നത്.
ഡി.എച്ച്.എ സ്ഥാപിച്ചതിനുപിന്നാലെ ആരോഗ്യ മേഖലയിൽ വൻ കുതിപ്പാണുണ്ടായത്. ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് കൊടുക്കുന്നതുൾപ്പെടെ ഡിഎച്ച്എയാണ്. കൊറോണ കാലത്ത് പ്രവാസികൾക്കുൾപ്പെടെ ആശ്വാസകരമായിരുന്നു നടപടികൾ. വാക്‌സിനേഷനും ക്വാറന്റൈനുമെല്ലാം ഏർപ്പെടുത്തിയിരുന്നു. നൂതന ശസ്ത്രക്രിയകൾ ഉൾപ്പെടെ നടക്കുന്നുണ്ട്. മികച്ചചികിത്സ ദുബായിൽ ലഭ്യമാക്കുന്നതിൽ ഡിഎച്ച്എ വലിയ പങ്കാണ് വഹിക്കുന്നത്.
Comments