46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ; 56% വനിതകൾ;1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം; പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ; 56% വനിതകൾ;1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം; പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വനിതകൾ ഉൾപ്പെടെയുളള സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്. 2014 ആഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് തുടക്കം കുറിച്ചത്.

46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്ന് 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആരംഭിച്ചതിലൂടെ 67% ഗ്രാമീണ, അർദ്ധ നഗര മേഖലകളിലേക്ക് പദ്ധതി വ്യാപിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിശദമാക്കി. ജൻധൻ അക്കൗണ്ട് ഉടമകളിൽ 56% വനിതകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ സംരംഭങ്ങളിലൊന്നാണ് പ്രധാനമന്ത്രി ജൻ ധൻ യോജനയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് പറഞ്ഞു. ദരിദ്രർക്ക് അവരുടെ സമ്പാദ്യം ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് ഉൾക്കൊള്ളിക്കുന്നതിനും, പലിശക്കാരായ പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിതരാകുന്നതിനും കുടുംബത്തിലേക്ക് പണം അയച്ച് നൽകുന്നതിനുള്ള മാർഗ്ഗവും തുറന്നു നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത എല്ലാവരിലും ഉറപ്പാക്കുന്നതിനായി ആരംഭിച്ച ദേശീയ ദൗത്യമാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ). ബാങ്കിംഗ് / സേവിംഗ്‌സ് & ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പണമടയ്‌ക്കൽ, വായ്പ, ഇൻഷുറൻസ്, പെൻഷൻ എന്നിവ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുന്നു.

ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാതിരുന്ന ജനവിഭാഗങ്ങളെ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആയിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ. അതിന്ന് യാഥാർത്ഥ്യമായിരിക്കുന്നതാണ് കാണുന്നത്. ഗ്രാമീണ മേഖലകളിൽ പോലും സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ട് ജനങ്ങളിലെത്തിക്കാൻ ജൻ ധൻ അക്കൗണ്ടുകൾ വലിയ പങ്കാണ് വഹിക്കുന്നത്. സീറോ ബാലൻസും സീറോ ചാർജ്ജുമാണ് ജൻ ധൻ അക്കൗണ്ടുകളുടെ പ്രത്യേകത.

രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് കൂടിയാണ് ജൻ ധൻ യോജന വഴിയൊരുക്കിയത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിനിർമ്മല സീതാരാമൻ
ShareTweetSendShare

More News from this section

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

Latest News

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies