ന്യൂഡൽഹി: ഏഷ്യ കപ്പ് ഉദ്‌ഘാടന മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തെ പുകഴ്ത്തി സച്ചിനും സെവാഗും. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഇന്ത്യക്കു മേൽ മികച്ച സ്കോർ നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താന് മേൽ കൊടുങ്കാറ്റ് പോലെ പടർന്നു പിടിക്കുകയായിരുന്നു.
അഞ്ചു വിക്കറ്റിന്റെ മിന്നുന്ന ജയം കാഴ്ചവെച്ച ഇന്ത്യൻ കളിക്കാർക്ക് അഭിനന്ദനമറിയിച്ച് സച്ചിനും ,സെവാഗും ,യുവരാജും ഉൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ചു. ശ്വാസം അടക്കി പിടിച്ചു കണ്ട അവസാന ഓവറിൽ രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും കളിക്കളത്തിൽ ആറാടുകയായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
പാകിസ്താന്റെ പേസ് ബൗളർമാരുടെ പ്രതിരോധം സൃഷ്ടിക്കുന്ന പ്രകടനത്തെ ഇന്ത്യയുടെ ബാറ്റ്‌സ്മാൻമാർ തൂത്ത് വാരി എറിയുകയായിരുന്നു എന്ന് ചിലർ പറഞ്ഞു. ഹർദിക് പാണ്ഡ്യാ താങ്കളുടെ പ്രകടനം എന്നെ പുളകം കൊള്ളിക്കുകയാണെന്ന് എന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്. ഏറെ നാളുകൾക്ക് ശേഷം ആവേശം പകർന്ന ഇന്ത്യ പാകിസ്താൻ മത്സരം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments