അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ത്രിപുര ഉൾപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറുകയാണ്. സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് മാണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാർ കരുത്ത് പകരുകയാണ്. 35 വർഷം ഭരിച്ച സി പി എം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റിയെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ ത്രിപുരയിലെ യുവാക്കൾ അക്രമവും , മയക്കുമരുന്ന് ഇടപാടുകളും, ഭീകരവാദ പ്രവർത്തങ്ങളുമാണ് നടത്തിയിരുന്നത്.
ബി ജെ പി ഭരണത്തിലേറിയത് മുതൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും വികസന കാര്യത്തിൽ കൂടുതൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ ശാക്തീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് കാണുന്നത്. സർക്കാർ നിരവധി മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കുകയും സംവരണ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വലിയ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്നും ഓരോ വർഷങ്ങളിലും സ്കൂളുകളിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനായി കാര്യമായ ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പിഎം രാഷ്‌ട്രീയ അക്രമത്തിനും അവരുടെ സംഘടനാ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ജനങ്ങളെ നാശത്തിന്റെ വാക്കിലേക്ക് അഴിച്ചു വിട്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അടുത്ത വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിപ്ലവ് ദേബിന്റെയും, മാണിക് സാഹയുടെയും നേതൃത്വത്തിൽ ബിജെപി മികച്ച വിജയം നേടും. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നദ്ദ ത്രിപുരയെ നാശത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടി താഴ്‌ത്തിയ സി പി എമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
Comments