എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഗ്ലോസ്റ്റർ എസ്‍യുവിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2022 എംജി ഗ്ലോസ്റ്റർ എസ്‍യുവിയുടെ വില 31.99 ലക്ഷം മതൽ 40.77 ലക്ഷം രൂപവരെയാണ്. പുതിയ പതിപ്പിന്റെ പുറം മേനിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. എന്നിരുന്നാലും ചെറിയ ചില മാറ്റങ്ങൾ എംജി നൽകുന്നു. ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ വാഹനം ഉപഭോക്താകൾക്ക് തിരഞ്ഞെടുക്കാം. സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിലാണ് വാഹനം ലഭിക്കുക.
മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇരട്ട സ്‌പോക്ക് അലോയ് വീലുകളോടെയാണ് പുതിയ ഗ്ലോസ്റ്റർ എസ്‍യുവി വന്നിരിക്കുന്നത്. കൂടാതെ അഗേറ്റ് റെഡ്, മെറ്റൽ ആഷ്, വാം വൈറ്റ്, മെറ്റൽ ബ്ലാക്ക് തുടങ്ങിയവയ്‌ക്കു പുറമെ പുതിയ ഒരു നിറം കൂടി വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. 2022 എംജി ഗ്ലോസ്റ്റർ എസ്‍യുവിയുടെ ക്യാബിനുള്ളിൽ ലഭിച്ചിരിക്കുന്ന പുതിയ നൂതന i-Smart ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ മുൻ മോഡലിൽ നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളുണ്ട്. പുതുക്കിയ i-Smart ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിലുള്ള i-Smart ഫംഗ്ഷനുകൾക്ക് പുറമേ, ഓഡിയോ, എയർ കണ്ടീഷനിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയ്‌ക്കായി വാഹന ഉടമകൾക്ക് ഒരു റിമോർട്ട് ആപ്പ് ഉപയോഗിക്കാമെന്നും എംജി പറയുന്നു. MapmyIndia ലഭിക്കുന്ന നാവിഗേഷൻ സിസ്റ്റം ഇപ്പോൾ തത്സമയ കലാവസ്ഥയും AQI-യെയും കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്ന് എംജി പറയുന്നു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തിരയുന്നത് എളുപ്പമാക്കുന്ന ഒരു സംയോജിത ഡിസ്‌കവർ ആപ്പും വാഹനത്തിൽ ലഭിക്കുന്നു. ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും 4×2, 4×4 ഡ്രൈവ്‌ട്രെയിൻ ഔട്ടുകളിലും ഗ്ലോസ്റ്റർ എസ്‍യുവി ലഭ്യമാണ്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ മോട്ടോറാണ് എസ്‍യുവിയ്‌ക്ക് കരുത്തേകുന്നത്. പവർട്രെയിൻ സ്‌പെസിഫിക്കേഷനുകൾ പഴയതു പോലെ തന്നെ തുടരുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ട്രാൻസ്മിഷനാണ് ഗ്ലോസ്റ്ററിനുള്ളത്.
Comments