ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
” സോണിയയുടെ അമ്മ ശ്രീമതി പൗല മൈനോയുടെ നിര്യാണത്തിൽ് അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദുഃഖസമയത്ത് താൻ ആ മുഴുവൻ കുടുംബത്തോടൊപ്പമാണ് ഉള്ളത്. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഓഗസ്റ്റ് 27 ശനിയാഴ്ച ഇറ്റലിയിലെ സ്വവസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്.ഓഗസ്റ്റ് 30 ചൊവ്വാഴ്ചയായിരുന്നു സംസ്കാരം. പൗ മായിനോയുടെ മരണവിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് പുറത്ത് വിട്ടത്.ചികിത്സയുടെ ഭാഗമായി കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മകൾ പ്രിയങ്കാ വാദ്രയും ഇറ്റലിയിലെത്തിയിരുന്നു. ഈ യാത്രയിൽ അവർ അമ്മയെയും സന്ദർശിച്ചിരുന്നുവെന്നാണ് വിവരം.
Comments