ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗക്കേസിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. നാരായൺപേട്ട് ജില്ലാ പ്രസിഡന്റായ കുമ്പം ശിവകുമാർ റെഡ്ഡിയാണ് സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.
വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വെച്ച് നിർബന്ധിപ്പിച്ച് മദ്യം നൽകി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തുകയും ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പരാതിയിൽ ആരോപിക്കുന്നു.
ജില്ലയിൽ പാർട്ടി പ്രവർത്തങ്ങൾക്കായി എത്തിയതായിരുന്നു യുവതി. നിരന്തരം വിവാഹം കഴിക്കാൻ നിർബന്ധിച്ചു. പീഡനത്തിന് ശേഷം വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ മുൻപ് വിവാഹിതനായതാണെന്ന് പറഞ്ഞതായും യുവതി ആരോപിക്കുന്നു.
ഗുരുതരമായ രോഗമുള്ള ഭാര്യയോടൊപ്പമാണ് താമസിക്കുന്നതെന്നും അവളുടെ മരണശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു നേതാവിന്റെ മറുപടിയെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
Comments