മോസ്കോ: അവസാന സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങുകളിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ പങ്കെടുക്കില്ല. സെപ്റ്റംബർ 3നാണ് ചടങ്ങുകൾ നടക്കുക. ഔദ്യോഗികമായി മറ്റ് തിരക്കുകൾ ഉള്ളതിനാലാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്ന് റഷ്യൻ പ്രസിഡൻ്റിന്റെ ഓഫീസ് അറിയിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഗോർബച്ചേവിന്റെ അന്ത്യം. 91 വയസ്സായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്ന സമയത്ത് ഗോർബച്ചേവായിരുന്നു പ്രസിഡൻ്റ്.
1985ലായിരുന്നു ഗോർബച്ചേവ് യു എസ് എസ് ആറിന്റെ പ്രസിഡൻ്റായത്. ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ രംഗത്ത് വന്നു.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു ഗോർബച്ചേവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢമാക്കാക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകളെ ഓർമ്മിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Comments