ശരീരഭാരം കൂടാനും കുറയാനും വഴികൾ തേടി അലയുന്നവരാണ് നാം. വീട്ടുവൈദ്യം മുതൽ ശസ്ത്രക്രിയകൾ വരെ ഇതിനായി പരീക്ഷിക്കാറുണ്ട്. ഈ തടി കുറയാൻ ചൂടുവെള്ളം സഹായിക്കുമെന്ന് അറിഞ്ഞാലോ ? എങ്ങനെയെന്നല്ലേ.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചൂടുവെള്ളവും തടികുറയുന്നതും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത്. പഠനപ്രകാരം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ഭാരം കുറയാൻ സഹായിക്കുന്നതായി കണ്ടെത്തി. ഭക്ഷണത്തിന് മുൻപ് 500 മില്ലി ലിറ്റർ വെള്ളം കുടിക്കുന്നവരിൽ ഉയർന്ന അളവിൽ മെറ്റബോളിസം കൂടുന്നതായും ഇത് ശരീരഭാരം കുറയ്‌ക്കുവാൻ സഹായിക്കുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
നന്നായി വെള്ളം കുടിക്കുമ്പോൾ വയർ നിറഞ്ഞ പോലെ അനുഭവപ്പെടുകയും ഇത് ഭക്ഷണം കുറച്ച് കഴിക്കുവാൻ മാത്രം പ്രേരിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്യുന്നതിനും കൊഴുപ്പിനെ കുറയ്‌ക്കുവാനും ചൂടുവെള്ളം സഹായിക്കുന്നുണ്ട്.
തടി കുറയ്‌ക്കാൻ എങ്ങനെ ചൂടുവെള്ളം ഉപയോഗിക്കാം
രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുമ്പോൾ അമിതമായി ചൂടോടുകൂടി കുടിക്കുന്നത് നല്ലതല്ല. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേയ്‌ക്ക് നയിക്കും. ചായ, കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കി പകരം തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് പറയപ്പെടുന്നത്.
















Comments