എറണാകുളം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 37,120 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 4,640 എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഓണക്കാലമായതിനാൽ സ്വർണം വാങ്ങുന്നവരിൽ വലിയ വർദ്ധനവുണ്ട്. ഇതിനൊപ്പമാണ് തുടർച്ചയായി സ്വർണ വില താഴുന്നത്.
ഇന്നലെയും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കുറയുന്നുണ്ട്. ഇത് സ്വർണ വിപണിയിൽ ഉണർവേകിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉപഭോക്താക്കളെ സംബന്ധിച്ച് സ്വർണ വില താഴുന്നത് ഏറെ ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേ സമയം തുടർച്ചയായി വിലയിടിയുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികൾ.
Comments