എറണാകുളം: കൊച്ചി മെട്രോയുടെ സ്റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയം കുന്നന്റെ ചിത്രം പൊതിഞ്ഞുകെട്ടി പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം തടയാൻ എത്തിയ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തറയുടെ പ്രവേശന കവാടമായിട്ടുള്ള വടക്കേകോട്ട സ്റ്റേഷനിലാണ് വാരിയം കുന്നന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലം വിളിച്ചോതുന്ന തരത്തിലാണ് സ്റ്റേഷനിലെ ചിത്രങ്ങൾ. ഇതിനിടെയാണ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം വാരിയം കുന്നന്റെ ചിത്രവും ഉൾപ്പെടുത്തിയത്. മലബാർ കലാപത്തിന്റെ ചരിത്രം വ്യക്തമാക്കിയുള്ള കുറിപ്പിനൊപ്പമായിരുന്നു ചിത്രം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായിരുന്നു ഈ പാതയിലൂടെയുള്ള മെട്രോ സർവ്വീസിന് തുടക്കമിട്ടത്. പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന സ്റ്റേഷനിൽ കേന്ദ്രസർക്കാർ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വാരിയൻ കുന്നന്റെ ചിത്രം തന്നെ പ്രദർശിപ്പിച്ചത് മനപ്പൂർവ്വമാണെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. നേരത്തെ തൃപ്പൂണിത്തറ നഗരസഭാ ബജറ്റിന്റെ പുറം ചട്ടയിൽ വാരിയംകുന്നന്റെ ചിത്രം പ്രദർശിപ്പിച്ചതും വലിയ വിമർശനത്തിന് കാരണം ആയിരുന്നു.
Comments