തിരുവനന്തപുരം : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിയിലെ മുഖ്യാതിഥിയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ വേണ്ടിയാണ് പ്രത്യേക യോഗം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ യോഗത്തിൽ പങ്കെടുക്കും. പുതുച്ചേരിയിലെ മുഖ്യമന്ത്രിയുമുണ്ടാകും. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
Comments